ബംഗാള്‍ ഉള്‍ക്കടലില്‍ ഫെംഗല്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; 48 മണിക്കൂറിനുള്ളില്‍ അതി ശക്തമാകാന്‍ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ഫെംഗല്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് അതി ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ പോണ്ടിച്ചേരിയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു.
മഴയെത്തുടര്‍ന്ന് പോണ്ടിച്ചേരിയിലെയും കാരയ്ക്കലിലെയും സ്വകാര്യ, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വെള്ളിയാഴ്ച മുതല്‍ രണ്ട് ദിവസം അവധിയായിരിക്കുമെന്ന് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായം വ്യക്തമാക്കി.