കേരളത്തില്‍ ചൂട് കനക്കുന്നു
തുലാവര്‍ഷം പിന്‍വാങ്ങിയതോടെ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്.
ഇതിന് ശേഷമുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കാര്യമായ തോതില്‍ മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അടുത്ത 5 ദിവസവും കേരളത്തില്‍ കാര്യമായ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ദിവസങ്ങളില്‍ ഒറ്റ ജില്ലയില്‍ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.