ശക്തമായ മഴ : മൂഴിയാര് ഡാമില് റെഡ് അലര്ട്ട്
Posted On June 4, 2024
0
221 Views

ശക്തമായ മഴയെ തുടര്ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് റെഡ് അലർട്ട് നിലനില്ക്കുന്നു.
ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള് ഉയര്ത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
ഡാമില് നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില് നദിയില് ജലനിരപ്പ് ഉയര്ന്നേക്കാന് സാധ്യതയുണ്ട്.