അതീവ ജാഗ്രതാ നിര്ദേശം; വിനോദ സഞ്ചാര കേന്ദ്രങ്ങള് അടച്ചു, രാത്രിയാത്രയ്ക്ക് വിലക്ക്
Posted On July 17, 2024
0
186 Views

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം മുതല് കാസർകോട് വരെയുള്ള ജില്ലകളില് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട് ഒഡീഷയ്ക്ക് മുകളില് സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദ്ദം ദുർബലമായതിനുശേഷം ജൂലായ് 19ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാള് ഉള്ക്കടലില് വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025