12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത വേണം

സംസ്ഥാനത്ത് ചൂടിന് കുറവില്ല. കനത്ത ചൂട് തുടരുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യം ആണെന്നും പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.
തുടർച്ചയായ ദിവസങ്ങളില്‍ അതി തീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ല തൃശൂർ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്.