വെന്തുരുകി കേരളം; 8 ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പ്
Posted On March 8, 2024
0
309 Views

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. എട്ട് ജില്ലകളില് ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില് ഉയർന്ന താപനില 38 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളില് ഉയർന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില് ഉയർന്ന താപനില 36 ഡിഗ്രി സെല്ഷ്യസ് വരെയും ഉയരാം. സാധാരണയെക്കാള് 2മുതല് 3 ഡിഗ്രി സെല്ഷ്യസ് വരെ കൂടുതല് താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.