വെന്തുരുകി കേരളം; രണ്ടു മുതല് നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്
Posted On March 11, 2024
0
418 Views
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള് രണ്ടു മുതല് നാലു ഡിഗ്രി സെല്ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില് 38 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര് ജില്ലയില് ഉയര്ന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്കോട് ജില്ലകളില് ഉയര്ന്ന താപനില 36 ഡിഗ്രി സെല്ഷ്യസ് വരെയും ഉയരാന് സാധ്യത.












