കാലവര്‍ഷം വീണ്ടും കനക്കുന്നു, മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്
Posted On June 21, 2024
0
281 Views

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.
ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.