സംസ്ഥാനത്ത് മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്ട്ട്
Posted On July 23, 2025
0
44 Views

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര് കാസര്ഗോഡ് ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.