ചൂടില്‍ നിന്ന് നേരിയ ആശ്വാസം; ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ 15 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.