സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് മേയര്‍
Posted On April 12, 2024
0
591 Views
സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂർ കോർപ്പറേഷനിലെ എല്‍ഡിഎഫ് മേയർ. സുരേഷ് ഗോപി, തൃശൂരിന്റെ എംപി ആവാൻ ഫിറ്റ് ആണെന്ന് മേയർ എംകെ വർഗീസ് പറഞ്ഞു.
ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയർ കൂട്ടിച്ചേർത്തു. സുരേഷ് ഗോപി, ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നയാളാണ്. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നല്കി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വാതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.













