സംസ്ഥാനത്ത് നാളെയും ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Posted On January 12, 2025
0
148 Views

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് 2 ഡിഗ്രി സെല്ഷ്യസ് മുതല് 3 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്ന്ന ചൂട് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശങ്ങള് പുറപ്പെടുവിച്ചു.