ഏറ്റവും തണുപ്പുള്ള ദിവസം; തലസ്ഥാനം വിറയ്ക്കുന്നു, റെഡ് അലര്‍ട്ട്
കൊടുംതണുപ്പില്‍ വിറച്ച് രാജ്യതലസ്ഥാനം. താപനില 3.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ ഈ ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
കൊടുംതണുപ്പും മൂടല്‍മഞ്ഞും രൂക്ഷമായതോടെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണ്.
ഇന്ന് രാവിലെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞ് ദൃശ്യമായിരുന്നു. ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ ആറു മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. ദൂരക്കാഴ്ച കുറഞ്ഞതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ പല വിമാന സര്‍വീസുകളും വൈകി.