വേനല്‍ മഴയ്ക്ക് സാധ്യത: മൂന്നിടങ്ങളില്‍ യെല്ലോ അലര്‍ട്ട്
വേനല്‍ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ഏറെ ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ വലിയ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.
കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 21വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇതനുസരിച്ച് നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കയാണ്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുളളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.