അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബര്‍ഗ്; മുകേഷ് അംബാനി ഏഷ്യയില്‍ ഒന്നാമന്
ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബര്‍ഗ്. മുകേഷ് അംബാനിയാണ് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമന്. 101.3 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ബ്ലൂംബര്‍ഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുകേഷിന്റെ സ്ഥാനം.
ഗൗതം അദാനി ഒന്‍പതാം സ്ഥാനത്തുണ്ട്. 95.8 ബില്യണ്‍ ആണ് അദാനിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷത്തെ അദാനിയുടെ റാങ്കിനെ കടത്തിവെട്ടിയാണ് ഇത്തവണ മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമത് എത്തിയത്.
അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പതിവ് പോലെ ഇലോണ്‍ മസ്ക് തന്നെയാണ്. 210.8 ബില്യണ്‍ ഡോളറാണ് മസ്കിന്റെ ആസ്തി.
Content Highlights – Published List Of Richest, Mukesh Ambani, Bloomberg













