ട്രാന്‍സ്ഫോമറില്‍ കുടുങ്ങിയ ബൈക്ക്; കര്‍ശന നടപടിയെന്ന് ആര്‍ടിഒ
ഇടുക്കി കട്ടപ്പനയില്‍ ഇരുചക്രവാഹനം കെഎസ്ഇബി ട്രാന്‍സ്ഫോമറില്‍ കുടുങ്ങി. കട്ടപ്പന വെള്ളാംകുടിയിലാണ് അപകടം നടന്നത്. വലിയകണ്ടം സ്വദേശിയായ യാത്രക്കാരന് പരിക്കുകള്‍ ഒന്നും ഏല്ക്കാതെ സാഹസികമായി രക്ഷപ്പെട്ടു.
അമിത വേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്ഇബി ട്രാന്‍സ്ഫോമറിന്റെ മുകളില്‍ കുടുങ്ങുകയായിരുന്നു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഉയര്‍ന്ന് ട്രാന്‍സ്ഫോമറില്‍ കുടുങ്ങിയെങ്കിലും യാത്രക്കാരന് പുറത്താണ് തെറിച്ചു വീണത്.
സംഭവം നടന്ന ഉടന്‍ തന്നെ ബൈക്ക് യാത്രികന് പിന്നാലെ വന്ന സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പൊലീസും അഗ്നിരക്ഷാസേനയും, ജെസിബിയുമെത്തി ബൈക്ക് വൈദ്യതിക്കെട്ടില് നിന്നും പുറത്തെടുത്തു. വലിയ അപകടത്തിലേക്ക് നയിച്ച യുവാവിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടിഒ വ്യക്തമാക്കി.
Content Highlights – Two wheeler Stucks, KSEB Transformer, RTO, Idukki