‘ഡബിള്‍ വെരിഫിക്കേഷന് കോഡ്’; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ടെക് ലോകത്തെ ഏറ്റവും വലിയ മെസ്ജിങ് സംവിധാനമായ വാട്സ്ആപ്പ് സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി. ഈ വര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമാം വിധം പല അപ്ഡേഷനുകളും ഫീച്ചറുകളും വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു.
ഇനി മുതല്‍ വാട്സ്ആപ്പില്‍ ലോഗില്‍ ചെയ്യുമ്പോള്‍ തന്നെ മികച്ച സുരക്ഷ ഒരുക്കും. മറ്റൊരു ഫോണില്‍ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ‘ഡബിള്‍ വെരിഫിക്കേഷന് കോഡ്’ ഫീച്ചറില്‍ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യ ശ്രമം വിജയിച്ചാല്‍ വീണ്ടും മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷന്‍ വരും. കൂടാതെ ഉപയോക്താവിന്റെ സമ്മതമില്ലാതെ ലോഗിന്‍ ചെയ്യാന്‍ ശ്രമം നടത്തിയാല്‍ ഫോണ്‍ നമ്പറിന്റെ ഉടമയ്ക്ക് സന്ദേശം കൈമാറും.
Content highlights – Whatsapp introducing new feature, Mark Zucker Berg