അയല്‍ക്കാരുമായി പ്രശ്നം; വീട് വിറ്റ് സക്കര്‍ബര്‍ഗ്
ഫെയ്സ്ബുക്കിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോയിലെ തന്റെ വീട് വിറ്റതായി റിപ്പോര്‍ട്ട്. റെക്കോഡ് തുകയായ 31 മില്ല്യണ്‍ ഡോളറിനാണ് ഏകദേശം 247 കോടി ഇന്ത്യൻ രൂപക്കാണ് വീട് വിറ്റത്. ഈ വര്‍ഷം ഈ ഭാഗത്ത് നടന്ന ഏറ്റവും വലിയ വീട് വില്പ്പനയാണിതെന്ന് ദ റിയല്‍ ഡീല്‍ റിപ്പോര്‍ട്ട് ചെയ്തു.
2012 നവംബറില്‍ 10 മില്ല്യണ്‍ ഡോളറിനാണ് ഏകദേശം 79 കോടി രൂപക്കാണ് സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്. ഡോളോറസ് പാര്ക്കിന് സമീപമുള്ള ലിബെര്‍ട്ടി ഹില്ലിലാണ് സക്കൻബർഗിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 1928-ല്‍ പണികഴിപ്പിച്ചതാണ് ഈ കെട്ടിടം.
നാല് കിടപ്പുമുറികളും നാല് ടോയ്ലറ്റുകളുമാണ് ഇവിടെയുള്ളത്. 7400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താണ് സക്കർബർഗിന്റെ ആഡംബര വസതി.
ഫെയ്സ്ബുക്ക് കമ്പനി പൊതുജനങ്ങള്‍ക്ക് ലഭ്യമായി ഏതാനും നാളുകള്‍ക്കുശേഷമാണ് സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാന് 2013-ല്‍ ലക്ഷക്കണക്കിന് രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. വൈന്‍ റൂം, വെറ്റ് ബാര്‍, ലോന്‍ഡ്രി റൂം, ഗ്രീന്‍ ഹൗസ് എന്നിവയാണ് കൂട്ടിച്ചേര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ വൻ ചർച്ചയായതാണ്.
പാര്‍ക്കിങ്ങിനെച്ചൊല്ലി 2016 മുതല്‍ സക്കര്‍ബര്‍ഗുമായി അയല്‍ക്കാര്‍ തര്‍ക്കത്തിലായിരുന്നു. ഈ തർക്കം പരിഹരിക്കാൻ പല മാർഗങ്ങളും തേടിയെങ്കിലും പരിഹാരമായില്ല. തുടർന്നാണ് വീട് വില്‍പ്പനയിലേക്ക് കാര്യങ്ങളെത്തിയത്.
ഈ വീട് കൂടാതെ വേറെയും വീടുകളുണ്ട് സക്കർബർഗിന്. പാലോ ആള്‍ട്ടോയില്‍ നാല് കിടപ്പുമുറികളും അഞ്ച് ടോയ്ലറ്റുകളുമുള്ള ഒരു വീട് സക്കര്‍ബര്‍ഗിന് സ്വന്തമായുണ്ട്. ഹവായിലെ കൗവായ് ദ്വീപില്‍ 1400 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയ സക്കര്‍ബര്‍ഗ് 2019-ല്‍ ടാഹോ നദിയോട് ചേര്‍ന്ന് അടുത്തടുത്തായി രണ്ട് വീടുകള്‍ വാങ്ങിയിട്ടുണ്ടെന്നും ദ ന്യൂയോര്‍ക്ക് പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights – Mark Zuckerberg sold his home in San Francisco