നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി; യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാര്‍
നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി. നേപ്പാള്‍ നഗരമായ പൊഖ്രയില്‍ നിന്ന് ജോംസോമിലേക്ക് പോയ വിമാനമാണ് കാണാതായത്. രാവിലെ 10 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. ജോംസോമില്‍ എത്തിയ ശേഷം ദൗലാഗിരി ഭാഗത്തിലേക്ക് പോയപ്പോഴാണ് വിമാനം കാണാതായതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് വിമാനവുമായി ആശയവിനിമയം വിച്ഛേദിക്കപ്പെട്ടത്.
വിമാനത്തില്‍ 19 യാത്രക്കാരും 4 ജീവനക്കാരുമാണുള്ളത്. യാത്രക്കാരില്‍ നാലു പേര് ഇന്ത്യക്കാരാണ്. മൂന്നു പേര് ജപ്പാന് പൗരന്മാരും മറ്റുള്ളവര്‍ നേപ്പാള്‍ സ്വദേശികളുമാണ്. വിമാനത്തിനായി തെരച്ചില്‍ തുടരുന്നു.
Content Highlights – plain missing, Nepal, 22 Passengers, 4 Indians