ശ്രീലങ്കയില്‍ ആഭ്യന്തരകലാപം; 5 പേർ കൊല്ലപ്പെട്ടു
മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തരകലാപം. സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഭരണപക്ഷ എം പി ജനക്കൂട്ട ആക്രമണം ഭയന്ന് സ്വയം വെടിവെച്ച് ജീവനെടുത്തു. മഹിന്ദയുടെ വസതിക്കും തറവാടിനും പ്രതിഷേധക്കാര്‍ തീയിട്ടു. വ്യാപക അക്രമം നടക്കുകയാണ് ശ്രീലങ്കയില്‍. കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
പ്രധാനമന്ത്രി രാജിവച്ച പശ്ചാത്തലത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കും. പ്രതിപക്ഷത്തിന് കൂടി പ്രാതിനിധ്യമുള്ള സര്‍ക്കാരാകും അധികാരത്തിലെത്തുക. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ധനവില കുത്തനെ വര്‍ധിക്കുകയാണ്. ഇറക്കുമതി സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നു. ഇതെല്ലാമാണ് ജനങ്ങളെ തെരുവിലിറക്കിയത്.
ശ്രീലങ്കന്‍ പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.
Content Highlight: Sri Lankan civil clashes takes 5 lives.