അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; കുട്ടികള്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു
അമേരിക്കയില്‍ ടെക്സാസിലുള്ള സ്കൂളില്‍ നടന്ന വെടിവെപ്പില്‍ 21 മരണം. ടെക്സാസ് യുവാള്‍ഡിയിലെ റോബ് എലിമെന്ററി സ്കൂളില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. സാല്‍വദോര്‍ റെമോസ് എന്ന 18കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവെച്ചു കൊന്നു.
തന്റെ മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്കൂളിലെത്തി വെടിയുതിര്‍ത്തത്. 2, 3, 4 ക്ലാസുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രാജ്യത്തെ അഭിസംബോധന ചെയ്തു. അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Texas School shoot out kills 21