ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം; സന്ദേശവുമായി യുഎന്‍
ഇന്ന് ലോക ഭിന്നശേഷി ദിനം. എല്ലാ വർഷവും ഡിസംബർ മൂന്നിനാണ് ഈ ദിനം ആചരിക്കുന്നത്. സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്.
സുസ്ഥിരമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തണമെന്നാണ് ഐക്യരാഷ്ടസഭാ സമിതിയുടെ ആഹ്വാനം. സുസ്ഥിരവുമായ ഒരു ഭാവി കൈവരിക്കാൻ ഭിന്നശേഷിയുമുള്ളവരുമായി നമുക്ക് പ്രവർത്തിക്കാമെന്നാണ് ഈ ദിനത്തില്‍ യുഎന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തുകയും പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിക്കുകയും ചെയ്തിരുന്നു. ശേഷം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.