ഇറ്റാലിയന്‍ വനിത ലിഗയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു
ഇറ്റാലിയന്‍ വനിത ലിഗ കോവളത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് മൂന്നും നാലും സാക്ഷികളായ സൂരജ്, ലാലു എന്നിവര്‍ തിരിച്ചറിഞ്ഞത്. ലിഗയുടെ സഹോദരിയുള്‍പ്പെടെയുള്ള സാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. ലിഗയെ കോവളത്തു നിന്ന് ലഹരി വസ്തു നല്കി കടത്തിക്കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടില്‍ എത്തിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 2018 മാര്‍ച്ച് 14നായിരുന്നു സംഭവം. കേസില്‍ നാളെയും വിചാരണ തുടരും.
Content Highlight: Liga Case, Rape, Murder, Kovalam