രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം; നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്
മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെ നിരീക്ഷണത്തിനായി നിയോഗിച്ചത്. ഈ മാസം പത്തിനാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്രയിൽ ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് കുറച്ച് ദിവസങ്ങൾ കൂടി നീട്ടിവെക്കണമെന്നും കോൺഗ്രസിന്റെ സഖ്യകക്ഷികൾ ആവശ്യപ്പെടുന്നു. ഇതേ ആവശ്യവുമായി ശിവസേന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൂടുതൽ സഖ്യകക്ഷികൾ ഈ ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് കൂടുതൽ നിരീക്ഷരെ രംഗത്തിറക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവുന്നത്. ഇപ്പോൾ മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തലാണ് ലക്ഷ്യം.
മഹാരാഷ്ട്രയിലെ നിരീക്ഷകൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഖെയാണ്. ഇവിടെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. പ്രയങ്കാഗാന്ധിയുടെ വിശ്വസ്തനായ ഇമ്രാൻ പ്രതാപ് ഗഡിയാണ് രാജ്യസഭാ സ്ഥാനാർഥി. രണ്ട് സീറ്റിൽ വിജയ സാധ്യതയുള്ളബി ജെ പി മൂന്നാമത്തെ സ്ഥാനാർഥിയെ രംഗത്തിറക്കിയത്. കോൺഗ്രസിനെയും എൻ സി പിയെയും ശിവസേനയേയും വെട്ടിലാക്കി. മഹാരാഷ്ട്രയിലെ ഭരണകക്ഷി എം എൽ എ മാരെ സുരക്ഷിത സ്ഥാനാത്തേക്ക് മാറ്റും.
കോൺഗ്രസ് എം എൽ എ മാർ ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന രാജസ്ഥാനിൽ പവൻ കുമാർ ബൻസലും ടി എസ്സിങ് ദേവുമാണ് എ ഐ സി സി നരീക്ഷകരായി എത്തുന്നത്. ഹരിയാനയിൽ ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും രാജീവ് ശുക്ലയുമാണ് നിരീക്ഷകർ. പാർട്ടിയുടെ അഭിപ്രായ വ്യത്യാസം പുലർത്തുന്ന നേതാക്കൾ. നിരീക്ഷകരുടെ വരവോടെ എതിർശബ്ദങ്ങൾ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.