കെഎസ്ആര്ടിസിക്ക് അനുവദിച്ചത് 30 കോടി; ശമ്പള വിതരണം തുടങ്ങാനാവില്ല
Posted On June 6, 2022
0
378 Views
കെഎസ്ആര്ടിസിക്ക് സര്ക്കാര് 30 കോടി രൂപ അനുവദിച്ചു. ശമ്പള വിതരണത്തിനായാണ് തുക അനുവദിച്ചത്. 65 കോടിയായിരുന്നു മാനേജിംഗ് ഡയറക്ടര് ആവശ്യപ്പെട്ടത്. അനുവദിച്ച തുക കൊണ്ട് ശമ്പള വിതരണം തുടങ്ങാന് കഴിയില്ലെന്ന് കെഎസ്ആര്ടിസി അറിയിച്ചു. 52 കോടി രൂപകൂടി ഉണ്ടെങ്കിലേ ശമ്പളം നല്കാൻ കഴിയൂ. അതേസമയം ശമ്പളം നല്കാത്തതില് പ്രതിഷേധിച്ച് യൂണിയനുകള് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്.
Content Highlights: KSRTC, Salary, Kerala Government
Trending Now
An anthem forged in fire!👑🔥
October 29, 2025













