അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി, കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും വിലക്ക്
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പൊലീസ്. ഇതോടെ കണ്ണൂർ ജില്ലിയിൽ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂർ ഡി ഐ ജി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാടു കടത്താൻ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ പതിനഞ്ചാം വകുപ്പാണ് അർജുൻ ആയങ്കിയുടെ പേരിൽ ചുമത്തിയത്.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഡി ഐ ജി രാഹുൽ ആർ നായർക്ക് ശിപാർശ നൽകി. സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് റിപ്പോർട്ടുണ്ട്.
നേരത്തെ ഡി വൈ എഫ് ഐ നേതാക്കളുമായി അർജുൻ ആയങ്കി ചില വാക്ക് തർക്കങ്ങൾഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ സന്ദേശങ്ങൾ അയക്കുന്നുവെന്നും വ്യക്തിഹത്യ നടത്തുന്നുവെന്നും കാണിച്ച് ഡി വൈ എഫ് ഐ നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അത് ഉപയോഗിച്ചാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടക്കമുള്ളവർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് എന്നാണ് ഡി വൈ എഫ് ഐ ആരോപിച്ചത്. ഇതിന് മറുപടിയായി അർജുൻ ആയങ്കേരി ഫേസ്ബുക്കിൽ പോസ്റ്റിട്ടതും വിവാദമായിരുന്നു.
Content Highlights: Arjun Ayanki, Kannur, Kappa, Police