സരിത്തിനെ തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സരിത്തിനെ തന്റെ ഫ്ളാറ്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. സ്വപ്നയോടൊപ്പം സരിത്ത് താമസിക്കുന്ന പാലക്കാട്ടെ ബെല്‍ടെക് ഫ്ളാറ്റില്‍ നിന്ന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സരിത്തിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.
മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴിയെക്കുറിച്ച് സംസാരിക്കാന്‍ താന്‍ രാവിലെ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഭവമെന്ന് സ്വപ്ന പറഞ്ഞു. വെള്ള സ്വിഫ്റ്റ് കാറിലാണ് നാലംഗ സംഘം എത്തിയത്. പോലീസാണെന്ന് പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചില്ലെന്നും സ്വപ്ന വ്യക്തമാക്കി.
തന്റെയൊപ്പമുള്ളവരുടെ ജീവന് ഭീഷണിയിലാണ്. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കും. ഇത്തരം ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Swapna Suresh, Sarith Kidnapped, Gold Smuggling Case