അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും കേസിൽ സർക്കാർ നൽകിയ വിശദീകരണം ഇന്ന് കോടതി വിശദമായി പരിശോധിക്കും. കേസിൽ ഇടപെട്ട അഭിഭാഷകർക്ക് എതിരെ അന്വേഷണം ഉണ്ടാകുന്നില്ലെന്ന് കാട്ടി അതിജീവത ഹർജി പുതുക്കി നൽകാനും സാധ്യതയുണ്ട്.
നടി അക്രമിക്കപ്പെടുന്ന ദ്യശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ വിധിയ്ക്ക് എതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചതായും സർക്കാർ കോടതിയെ അറിയിക്കും. കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിന് സർക്കാർ ആവശ്യപ്പെട്ട പ്രകാരം ജൂലൈ 15 വരെ സമയം അനുവദിച്ചതായും രേഖാമൂലം കോടതിയെ അറിയിക്കും. കേസിൽ കക്ഷി ചേർന്ന ദിലീപിൻ്റെ വാദങ്ങളും ഏറെ നിർണ്ണായകമാണ്.
അതിജീവതയുടെ ആശങ്ക അനാവശ്യമാണെന്ന വാദമാണെന്ന നിലപാടിലാണ് സർക്കാർ. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ കൂടാതെ കൂടുതൽ കാര്യങ്ങളും അതിജീവത കോടതിയിൽ പുതിയതായി കൊണ്ടുവന്നേക്കും. അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണമെന്ന ആവശ്യമായിരിക്കും അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിജീവത കോടതിയിൽ ആവശ്യപ്പെടും . ജസ്റ്റിസ് ബെച്ചു കുര്യൻ്റെ ബഞ്ചാണ് കേസ് പരിഗണിക്കുക.
Content highlights : actress assault case at high court of kerala