പുതിയ വിവാദങ്ങളുടെ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്ണൻ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
ഷാജിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. സ്വർണം അയച്ചുവെന്ന് പറയുന്ന വ്യക്തിയോ കൈപ്പറ്റിയ വ്യക്തിയോ ഈ കേസിൽ പ്രതിയല്ല. ഈ വാർത്തകളെല്ലാം മുഖ്യമന്ത്രിയെയും കുടുംബത്തെയും സംഘം ചേർന്ന് ആസൂത്രിതമായി ആക്രമിക്കുകയാണ് ഇപ്പോഴെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇപ്പോഴുള്ള സംഭവ വികാസങ്ങളുടെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമാവണം.
ഗൂഢാലോചന കണ്ടെത്തണം. ഫലപ്രദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണിക്ക് മുന്നിൽ സി പി എം പതറില്ല. ആദ്യം പറഞ്ഞു ഈന്തപ്പഴത്തിൽ സ്വർണം കടത്തിയെന്ന് പിന്നെ അത് ഖുറാനിൽ ആയിരുന്നു എന്ന് ഇപ്പോൾ പറയുന്നു ബിരിയാണി ചെമ്പിലാണെന്ന്.
ആരോപണങ്ങൾ കേട്ട് പതറുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും കോടിയേരി പറഞ്ഞു. സ്വപ്ന സുരേഷിന്റെയും ഷാജ് കിരണിന്റെയും ഫോൺസംഭാഷണം പുറത്തുവിട്ടതിന്റെ പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്.
Content Highlights : Kodiyeri on swapna suresh issue