പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിൽ മൂന്ന് ലഷ്കർ ഇ ത്വയിബ ഭീകരരെ വധിച്ചെന്ന് സൈന്യം. പുൽവാമയിൽ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. കഴിഞ്ഞയാഴ്ച റിയാസ് എന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പട്ടവരിൽ ഒരാൾ. ട്വിറ്ററിലൂടെയാണ് ജമ്മു കശ്മീർ പൊലീസ് ഇക്കാര്യങ്ങൾ അറിയിച്ചത്.
മരിച്ച ഭീകരരെല്ലാം പ്രദേശവാസികളാണ്. എല്ലാവർക്കും ലഷ്കർ ഇ ത്വയിബയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു. അവരിൽ ഒരാൾ ജുനൈദ്ഷീർഗോജ്രിയാണെന്നും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇയാളാണ് റിയാസെന്ന പൊലീസുകാരനെ കൊലപ്പെടുത്തി സംഘത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട മുന്ന് പേരും അടുത്ത കാലത്ത് സംഘടനയിൽ ചേർന്നവരാണ്.
ഈ വർഷം ഇതുവരെയുണ്ടായ ഏറ്റുമുട്ടലിൽ 99 പേരെ വധിച്ചതായി കശ്മീർ ഐ ജി വിജയ് കുമാർ പറഞ്ഞു.
Content Highlights: Pulwama attack three killed in Jammu Kashmir