അഫ്ഗാനിസ്താനില്‍ പാകിസ്താൻ വ്യോമാക്രമണം; മൂന്ന് പേർ മരിച്ചു
അഫ്ഗാനിസ്താനില്‍ പാകിസ്താന് നടത്തിയ വ്യോമാക്രമണത്തില്‍ 3 മരണം.നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് പാകിസ്താന് ആരോപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. പാകിസ്താന് തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ ഇരു അയല്‍രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാകിസ്താന് സേനയും താലിബാനും തമ്മിലുള്ള തര്‍ക്കബാധിത അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ രൂക്ഷമായി. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് കുനാര്‍ പ്രവിശ്യയിലെ നൂര്‍ഗല്‍ ജില്ലയില്‍ വ്യോമാക്രമണം നടന്നത്. രണ്ട് വീടുകള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.













