സോണിയാ ഗാന്ധി ആശുപത്രിയില്‍
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്ടാം തീയതി സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിൽ നീരീക്ഷണത്തിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. സോണിയയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 23-ാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണിയ ഗാന്ധിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയാഗാന്ധിക്ക് ഇ ഡി നല്കിയ നോട്ടീസില്‍ പറയുന്നത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എ ജെ എല്‍ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും ഉണ്ടായെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
Content Highlights – Congress president Sonia Gandhi, Admitted to hospital, Covid-19