മധ്യപ്രദേശിൽ കസിൻ്റെ ചിതയിൽ ചാടി യുവാവ് ജീവനൊടുക്കി
മധ്യപ്രദേശിൽ സഹോദരിയുടെ ചിതയിൽ ചാടി യുവാവ് ജീവനൊടുക്കി. ചിതയിലേക്ക് ചാടിയ 21 കാരൻ ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. തൻ്റെ കസിനായ ജ്യോതി മരണത്തിൽ മനം നൊന്തായിരുന്നു ആത്മഹത്യ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
മജ്ഗവാൻ ഗ്രാമത്തിലെ കിണറ്റിൽ തെന്നിവീണ് ജ്യോതി ദാഗ എന്ന വനിത മരണപ്പെട്ടിരുന്നു. അന്നേദിവസം അന്ത്യകർമങ്ങളും നടത്തി. ചിത തെളിച്ച ശേഷം ബന്ധുക്കൾ വീടുകളിലേക്ക് മടങ്ങിയെങ്കിലും, ജ്യോതിയുടെ കസിൻ കരൺ ശ്മശാനത്തിലേക്ക് മടങ്ങിയെത്തി.
സഹോദരിയുടെ ചിതയിൽ വണങ്ങിയ കരൺ അതിലേക്ക് എടുത്തു ചാടി. ആളുകൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗ്രാമവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയും വീട്ടുകാർ ശ്മശാനത്തിൽ എത്തുകയും ചെയ്തു. കിരണേ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഞായറാഴ്ച രാവിലെ കരൺ ഡാങ്കിയുടെ അന്ത്യകർമങ്ങൾ ജ്യോതിയുടെ ചിതയ്ക്ക് സമീപം നടത്തി. അതേസമയം രണ്ട് കേസുകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.