രാഹുല്‍ ഗാന്ധി ഇഡിക്കു മുന്നില്‍ ഹാജരാകും; കോണ്‍ഗ്രസ് പ്രകടനം തടയാന്‍ നിരോധനാജ്ഞ
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്സിന് മുന്നില്‍ ഹാജരാകും. അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്തു നിന്ന് നേതാക്കള്‍ക്കൊപ്പം പ്രകടനമായി ഇഡി ഓഫീസിലേക്ക് പോകാനാണ് രാഹുലിന്റെ നീക്കമെങ്കിലും മാര്‍ച്ച് പോലീസ് നിരോധിച്ചു. അക്ബര്‍ റോഡിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. എഐസിസി ആസ്ഥാനവും പോലീസ് വലയത്തിലാണ്.
എഐസിസി ഓഫീസിലേക്കെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. അതേസമയം വിലക്കു മറികടന്നും രാഹുലിനെ അനുഗമിക്കാനാണ് നേതാക്കളുടെ നീക്കം. പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. പോലീസ് തടഞ്ഞാലും നേതാക്കള്‍ രാഹുലിനെ അനുഗമിക്കുമെന്ന് സച്ചിന് പൈലറ്റ് പറഞ്ഞു.
ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും എന്തുവില കൊടുത്തും രാഹുലിനൊപ്പം പോകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നുണ്ട്.
Content Highlights: Congress, BJP, Rahul Gandhi, ED, Sonia Gandhi, Priyanka Gandhi