പുൽപ്പള്ളിയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ചു കൊന്നു
വയനാട് പുൽപ്പള്ളി സുരഭിക്കവല പച്ചിക്കരമുക്കിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്നു. പച്ചിക്കരമുക്ക് മണിപറമ്പിൽ രാജൻ്റെ പശുക്കിടാവിനെയാണ് പുലി കൊന്നത്.
ബുധനാഴ്ച രാവിലെ പശു തൊഴുത്തിൽ കിടാവിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷത്തത്തിലാണ് തൊഴുത്തിൽ നിന്ന് 200 മീറ്റർ അകലെ പശുക്കുട്ടിയെ ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പും പോലീസും സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചതിൽ പുലിയാണ് പശു കിടാവിനെ പിടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് കുടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് പരിശോധന ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശങ്ങളിൽ നേരത്തെയും പുലിയുടെ ഭീഷണിയുണ്ടായിരുന്നു. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാമറ സ്ഥാപിക്കുകയും വലവെക്കുകയും ഒക്കെ ചെയ്തിരുന്നു. ജനസാന്ദ്രത പ്രദേശങ്ങളിൽ പലപ്പോഴായി വന്യജീവികളെ കാണുന്നതായി നാട്ടുകാർ നേരത്തെ തന്നെ വനം വകുപ്പിനെ അറിയിച്ചിരുന്നു.C
Content Highlights: Tiger attack pulpally Wayanad