വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. വിധി പറയുന്നതു വരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ വിജയ് ബാബു നല്കിയ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. ഈ കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് വിലയിരുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
നടി നല്കിയ പീഡനക്കേസില്‍ നിര്‍ണ്ണായക തെളിവായ വാട്സാപ്പ് സന്ദേശങ്ങള്‍ കോടതി പരിശോധിച്ചു. പോലീസിന്റെ നീക്കം തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ പോലീസ് കമ്മീഷണറുടെ ഈഗോ തൃപ്തിപ്പെടുത്താനാണെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകനായ എസ് രാജീവ് കോടതിയില്‍ പറഞ്ഞു.
സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ലെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
Content Highlights: Vijay Babu, Rape Case, High Court, Bail Application