സ്ട്രോ, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാനറുകള്‍; നിരോധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക പുറത്ത്
നിരോധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു. പ്ലാസ്റ്റിക് സ്ട്രോകള്‍, ചെവിത്തോണ്ടികള്, 100 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ബാനറുകള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് നിരോധിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ ബോര്‍ഡാണ് ലിസ്റ്റ് തയ്യാറാക്കിയത്.
ഈ മാസം 30ന് ശേഷം ഇവ നിരോധിക്കും. ഇത്തരം പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്പന, ഉപയോഗം എന്നിവയിലെല്ലാണ് നിരോധനം ബാധകമാക്കും. ഇതുസംബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വില്ക്കുന്നവര്, ഇ-കോമേഴ്സ് കമ്പനികള്‍, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്കി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, സ്ട്രോ, ട്രേകള്‍ കൂടാതെ സിഗരറ്റ് പാക്കറ്റുകള്‍, കാര്‍ഡുകള്‍, മിഠായികള്‍ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ നിരോധന പട്ടികയിലുണ്ടാകും.
Content Highlights: Plastic Ban, Environmental Ministry, Single Use Plastic