കോർപറേഷൻ കെട്ടിട നമ്പർ ക്രമക്കേടിൽ കേസെടുത്തു; തട്ടിപ്പ് നടത്തിയത് പാസ് വേർഡ് ചോർത്തിയെന്ന് വിശദീകരണം
കോഴിക്കോട് കോർപറേഷൻ കെട്ടിട നമ്പർ ക്രമക്കേടിൽ ടൌൺ പോലിസ് കേസെടുത്തു.
കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഉദ്യോഗസ്ഥരുടെ പാസ്വേര്ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയതെന്നായിരുന്നു കോര്‍പറേഷന്റെ വിശദീകരണം.
തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ കോര്പ്പറേഷന് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം സസ്പെന്‍ഡ് ചെയ്തു .എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുകയാണെന്നാണ് ജീവനക്കാർ ആരോപിച്ചിരുന്നു.
കൃത്രിമം നടന്ന കാര്യം ആറ് മാസം മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടും അന്ന് നടപടി സ്വീകരിച്ചില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. സെക്രട്ടറിയെ മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
വ്യാജ രേഖ നിര്‍മ്മിക്കൽ, ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി കോഴിക്കോട് കോര്പ്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടാണ് ക്രമക്കേടിന് പിന്നിലെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നതെന്ന ആരോപണവുമായി ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Kozhikode Corporation Disorder Case