സോണിയ ഗാന്ധി ആശുപത്രി വിട്ടു; വീട്ടില്‍ വിശ്രമം തുടരും
കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് സോണിയ വീട്ടിലേക്ക് പോയത്. വസതിയില്‍ വിശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.
രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ജൂണ്‍ 23-ാം തീയതി സോണിയ ഗാന്ധിയോട് ഹാജരാകാന്‍ പറഞ്ഞിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇ ഡിക്ക് മുന്പില് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.
Content Highlights – Covid-19, Discharged from the Gangaram Hospital in Delhi