അഗ്നിപഥ് നിയമനം എഴുത്തു പരീക്ഷയിലും ശാരീരിക ക്ഷമതയിലും ഇളവുകളില്ല
കേന്ദ്രസർക്കാറിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിൽ കരസേനയിലെ നിയമനത്തിന് ശാരീരിക ക്ഷമതയും വൈദ്യ പരിശോധന, എഴുത്തുപരീക്ഷ എന്നിവ മുൻകാല റിക്രൂട്ട്മെന്റിന് സമാനമായി നടക്കും. സൈനികരുടെ മക്കൾ എൻ സി സി കാഡറ്റുകൾ സ്കൂൾ – സംസ്ഥാന- ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവർ എന്നിവർക്ക് എഴുത്തുപരീക്ഷയിൽ ഇരുപത് മാർക്ക് വരെ ബോണസ്സായി ലഭിക്കും. ആഗസ്റ്റ് പതിനഞ്ച് മുതൽ നവംബർ വരെ രാജ്യമെങ്ങും എൺപത്തിമൂന്ന് റിക്രൂട്ട്മെന്റ് റാലികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സേനയുടെ മെഡിക്കൽ വിഭാഗം ഒഴികെയുള്ള നിയമനങ്ങൾ അഗ്നിവീരർക്ക് മാത്രമായിരിക്കും.
ജനറൽ കാറ്റഗറിയിലെ നിയമനത്തിന് പത്താംക്ലാസിൽ മൊത്തത്തിൽ നാൽപ്പത്തിയഞ്ച് ശതമാനം മാർക്കോടു കൂടി പാസായവർക്ക് ഓരോ വിഷയത്തിലും മുപ്പത്തിമൂന്ന് ശതമാനം മാർക്കോടു കൂടിയ ജയം നിർബന്ധമാണ്. പ്ലസ് ടു അൻപത് ശതമാനം മാർക്കോട് കൂടിയും അതും ഓരോ വിഷയത്തിന് നാൽപത് ശതമാനം വീതം മാർക്കോടു കൂടിയ ജയം നിർബന്ധമാണ്.
ക്ലാർക്ക് സ്റ്റോർ കീപ്പർ തസ്തികയിലേക്ക് പന്ത്രണ്ടാം ക്ലാസിൽ അറുപത് ശതമാനം മാർക്കോടു കൂടി ജയിച്ചവർക്കേ അപേക്ഷിക്കാൻ കഴിയൂ. ഓരോ വിഷയത്തിലും അൻപത് ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം.
ട്രേഡ്സ്മെൻ തസ്തികയിലെക്ക് എല്ലാവിഷയത്തിലും കുറഞ്ഞത് മുപ്പത്തിമൂന്ന് ശതമാനം മാർക്കോടു കൂടി ജയിച്ച ആർക്കും അപേക്ഷിക്കാം.
Content Highlights: Agnipath recruitment qualifications