വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവം; കൃത്യമായ നടപടി ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെച്ച രോഗി മരിക്കാനിടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഡ്യട്ടിയിലുണ്ടായിരുന്ന ഡോക്ടർമാക്കാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തുന്ന ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ് അത് സംരക്ഷിക്കേണ്ട ഡോക്ടർമാക്ക് പിഴവ് സംഭവിച്ചു എന്ന് ബോധ്യപ്പട്ടാൽ അത് ന്യായീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന അനാസ്ഥകൾ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കാനാവില്ല. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സംബന്ധിച്ച് കൃത്യമായ മാർഗ നിർദേശ നൽകിയിട്ടുള്ളതാണ്. ഉത്തരവാദിത്തപ്പെട്ടവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല
എല്ലാമേഖലയിലും സമഗ്ര പുരോഗതി ലക്ഷ്യം വെക്കുന്ന സർക്കാറിനെ പിന്നാക്കം വലിക്കുന്ന നടപടികൾ വെച്ചു പൊറുപ്പിക്കി്ല്ല. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിൽ കൃത്യമായ ഇടപെടൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. യൂറോളജി, നെഫ്രോളജി മേധാവികളെ സസ്പെന്റ് ചെയ്തത് അന്വേഷണ വിധേയമായാണ്. അത് ശിക്ഷാനടപടിയല്ല. അന്വേഷണ റിപ്പോർട്ട് വന്നാൽ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വൃക്കയുമായി എത്തിയ ആംബുലൻസുമായി എത്തിയ മുന്ന് പേരും ഡോക്ടർമാർ എത്തുന്നതിന് മുൻപേ തന്നെ വൃക്കയടങ്ങിയ ബോക്സുമായി അകത്തേക്ക് പോയി എന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. അവിടെ ആംബുലൻസ് എത്തുന്നത് മുതലുള്ള കാര്യങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. രോഗിയുടെ ജീവൻ വെച്ച് പരീക്ഷണം നടത്തുന്ന സാഹചര്യം എന്തിന്റെ പേരിലായാലും അനുവദിക്കില്ലെന്നും വീണാ ജോർജ് പറഞ്ഞു.
രോഗി മരിക്കാനിടയായ സംഭവത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഏകോപനത്തിൽ പിഴവ് സംഭവിച്ചു. ശസ്ത്രക്രിയാ സമയത്ത് സീനിയർ സർജൻ സ്ഥലത്തുണ്ടായിരുന്നില്ല യൂറോളജി നെഫ്രോളജി വിഭാഗത്തിലെ മേധാവിമാർ ഡ്യൂട്ടി ഡോക്ടർമാരെ നിയോഗിച്ചില്ലെന്നും പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Content Highlights : Minister Veena George on Thiruvananthapuram Medical Collage