പയ്യന്നൂർ ഫണ്ട് വിവാദത്തിൽ നിലപാട് കടുപ്പിച്ച് കീഴ്ഘടകങ്ങൾ ; നേതൃത്വത്തിന് വിമർശനം
പയ്യന്നൂരിൽ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സി പി എം വിളിച്ചു ചേർത്ത കമ്മിറ്റി യോഗങ്ങളിൽ നേതൃത്വത്തിന് വിമർശനം. വള്ളൂർ നോർത്ത് കമ്മിറ്റിയിൽ പങ്കെടുത്ത സംസ്ഥാന സമിതി അംഗം എം പ്രകാശൻ മാസ്റ്ററെ ചില കമ്മിറ്റി അംഗങ്ങൾ തടഞ്ഞുവെച്ചു.
കരിവെള്ളൂർ ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത പി ജയരാജന് നേരെയും കനത്ത വിമർശനമുണ്ടായി. കണക്കുകളിലെ അവ്യക്തത നീക്കണമെന്നും കുഞ്ഞികൃഷ്ണനെതിരെ സ്വീകരിച്ച പാർട്ടി നടപടി പിൻവലിക്കണമെന്നും ആയിരുന്നു താഴേ ഘടകങ്ങളിലെ പ്രധാന ആവശ്യം. ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത പി ജയരാജനും കടുത്ത വിമർശനം നേരിടേണ്ടി വന്നു.
കണക്കുകളിലെ അവ്യക്തത നീക്കണമെന്നും കുഞ്ഞിക്കൃഷ്ണനെതിരായ നടപടി പിൻവലിക്കണമെന്നുമായിരുന്നു പാർട്ടിയുടെ കീഴ് ഘടകങ്ങളുടെ ആവശ്യം . ഇതിനായി ബ്രാഞ്ച് തലത്തിൽ വിശദമായ കണക്ക് അവതരിപ്പിക്കാൻ സി പി എം തീരുമാനിച്ചത്. ഈ ആഴ്ച അവസാനം ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ അവതരിപ്പിക്കും. കൂടുതൽ നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും ചേർന്ന് പയ്യന്നൂരിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നവെന്ന ആരോപണവും ശക്തമാണ്. ടി ഐ മധുസൂദനെ പിന്തുണക്കുന്ന അംഗങ്ങളാണ് ഈ ആരോപണത്തിന് പിന്നിൽ
Content Highlights : Payyannur CPM Fund Controversy