സംസ്ഥാനത്തെ വസ്തു, കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
സംസ്ഥാനത്തെ 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകള്‍ക്കും നികുതി ചുമത്തി സര്‍ക്കാര്‍. അടിസ്ഥാന നികുതിയുടെ പതിനഞ്ച് ശതമാനം അധികം നികുതി വലിയ വീടുകള്‍ക്ക് ഈടാക്കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.
കോവിഡ് കാലത്ത് നല്കിയ എല്ലാ ഇളവുകളും പിന്‍വലിക്കും. അധിക നികുതി ഈടാക്കി വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പുതിയ നടപടികള്‍. 538 ചതുരശ്രയടിക്ക് മുകളിലുള്ള ചെറിയ വീടുകളും ഈ നികുതി പരിധിയില്‍ ഉള്‍പ്പെടും.
ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും വരിക. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും സംവിധാനമുണ്ടാവും.
Content Highlights – Government decides to increase property and building taxes in the state