വൈദ്യുതി നിരക്ക് വർധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.6 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് പ്രഖ്യാപിച്ചത്.
പുതുക്കിയ വൈദ്യുതി നിരക്ക് സംബന്ധിച്ച വിവരങ്ങള്‍.
പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവർക്ക് വർദ്ധനയില്ല
50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്കുവർദ്ധനയില്ല
അംഗൻവാടി, വ്യദ്ധസദനം , എൻഡോസൽഫാൻ ദുരിതബാധിതർ എന്നിവർക്കും നിരക്കിൽ മാറ്റമില്ല
100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 പൈസ വർധന
കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല.