പക്ഷിയിടിച്ചു; യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. പക്ഷിയിടിച്ചതിനെത്തുടര്‍ന്നാണ് ടേക്ക് ഓഫിന് തൊട്ടു പിന്നാലെ ഹെലികോപ്ടര്‍ തിരിച്ചിറക്കിയത്. ഞായറാഴ്ച രാവിലെ വാരണാസിയിലായിരുന്നു സംഭവം. വാരണാസിയില്‍ നിന്ന് ലഖ്നൗവിലേക്ക് പോകാനാണ് ആദിത്യനാഥ് എത്തിയത്.
ടേക്ക് ഓഫ് ചെയ്തയുടന്‍ തന്നെ ഹെലികോപ്ടറിന്റെ വിന്‍ഡോയില്‍ പക്ഷിയിടിക്കുകയായിരുന്നു. ഇതോടെ അടിയന്തര ലാന്‍ഡിംഗിനായി പൈലറ്റ് അഭ്യര്‍ത്ഥിച്ചു. വാരണാസിയിലെ പോലീസ് ലൈന്‍സ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ സുരപക്ഷിതമായി ഇറക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ശനിയാഴ്ച വാരണാസിയില്‍ എത്തിയ യോഗി ആദിത്യനാഥ് മടങ്ങുമ്പോളായിരുന്നു സംഭവം. ഹെലികോപ്ടര്‍ തിരിച്ചിറക്കിയതോടെ സര്‍ക്യൂട്ട് ഹൗസിലേക്ക് മടങ്ങിയ ആദിത്യനാഥ് പിന്നീട് വിമാനത്തില്‍ ലഖ്നൗവിലേക്ക് തിരിച്ചു.
Content Highlights: Yogi Adityanath, Helicopter, Emergency Landing