വിശേഷ വാർത്ത പങ്കുവെച്ച് ആലിയയും രണ്‍ബീറും
ബോളിവുഡ് ആഘോഷിച്ച താരവിവാഹമായിരുന്നു ഏപ്രില്‍ 14ന് നടന്ന ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹം. താരജോഡികളുടെ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വെച്ച് വിവാഹ ചടങ്ങുകൾ നടത്തിയത്.
ഇപ്പോൾ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് ആലിയ ഭട്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. പോസ്റ്റിന്റെ കൂടെ സ്കാനിംഗ് മുറിയില്‍ നിന്നുള്ള രണ്‍ബീറിനൊപ്പമുള്ള ഫോട്ടോയും ആലിയ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ പ്രിയങ്ക ചോപ്ര, മലൈക അറോറ, ക്രിതി സനോന്‍, രണ്‍ബീറിന്റെ സഹോദരി റിദ്ധിമ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ഇഷാൻ ഖട്ടര്‍, ടാഗര്‍ ഷ്റോഫ് തുടങ്ങി സിനിമാലോകത്ത് നിന്നുള്ള നിരവധി സെലിബ്രിറ്റികളും പല പ്രമുഖരും ആലിയയ്ക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു. താരജോഡികൾക്ക് ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിക്കട്ടെയെന്നാണ് ഏവരുടെയും ആശംസ.