വടകരയില് സിപിഎം പ്രവര്ത്തകനെ വീട്ടില് നിന്ന് വിളിച്ചിറക്കി മര്ദ്ദിച്ചു, കാര് കത്തിച്ചു
Posted On June 28, 2022
0
334 Views

വടകരയില് സിപിഎം പ്രവര്ത്തകനെ അര്ദ്ധരാത്രി വീട്ടില് നിന്ന് വിളിച്ചിറക്കി മര്ദ്ദിച്ചു. കൂടത്തില് ബിജുവിനെയാണ് ആക്രമിച്ചത്. വാനിലെത്തിയ നാലംഗ സംഘം ബിജുവിനെ മര്ദ്ദിച്ചതിനു ശേഷം കാര് കത്തിക്കുകയും ചെയ്തു. രാത്രി 1.30ഓടെയാണ് സംഭവം. ബിജുവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കരിപ്പൂര് സ്വര്ണ്ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയെ ഒളിവില് പാര്പ്പിച്ചതിന് ആരോപണം നേരിട്ടയാളാണ് ബിജു. മര്ദ്ദനത്തിന് പിന്നില് സ്വര്ണ്ണക്കടത്തു സംഘമാണെന്നാണ് സൂചന.
Content Highlights: Gold Smuggling, Vadakara, Car, Torched, CPM
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025