അഡ്വക്കേറ്റ് ജനറലിന് 16 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി; തീരുമാനം ധനമന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ച്
അഡ്വക്കേറ്റ് ജനറലിന് പുതിയ കാര്‍ വാങ്ങാന്‍ അനുമതി നല്കി സര്‍ക്കാര്‍. 16 ലക്ഷത്തി പതിനെണ്ണായിരം രൂപയാണ് ഇതിനായി അനുവദിച്ചത്. ധനമന്ത്രിയുടെയും ധനവകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം. അഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള കാര്‍ മാറ്റിയാണ് പുതിയ കാര്‍ വാങ്ങുന്നത്. എതിര്‍പ്പ് മറികടക്കാന്‍ ഫയല്‍ നേരിട്ട് മന്ത്രിസഭായോഗത്തില്‍ നിയമവകുപ്പ് നേരിട്ട് എത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കായി പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം വിവാദമായതിന് തൊട്ടുപിന്നാലെയാണ് എജിക്കായി പുതിയ കാര്‍ വാങ്ങുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി കിയ കാര്‍ണിവല്‍ കാറാണ് വാങ്ങുന്നത്. 33,31,000 രൂപ വില വരുന്ന ഇതിനു പുറമേ എസ്കോര്‍ട്ടിനായി മൂന്ന് ഇന്നോവകളും വാങ്ങും. 88,69,841 രൂപ ഇതിനായി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
അടുത്തിടെ വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം. നിലവില്‍ എസ്കോര്‍ട്ടിന് ഉപയോഗിക്കുന്ന രണ്ട് കറുത്ത ഇന്നോവകള്‍ വടക്കന്‍ ജില്ലകളില്‍ ഉപയോഗിക്കാനും തീരുമാനമായി.
Content Highlights: Advocate General, Innova Crysta, Official Car, Escort