തമ്പാനൂരില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി ചാടിപ്പോയി
തിരുവനന്തപുരം തമ്പാനൂരില്‍ തെളിവെടുപ്പിനായി എത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി. വലിയതുറ സ്വദേശി വിനോദാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു എസ്ഐയുടെ നേതൃത്വത്തില്‍ 5 പോലീസുകാര്‍ പ്രതിയുമായി അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെ നിന്ന് രാവിലെ 8 മണിയോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ജൂണ്‍ 27നാണ് 200 ഗ്രാം സ്വര്‍ണ്ണം മോഷ്ടിച്ചെന്ന കേസില്‍ വിനോദ് ബംഗളൂരുവില്‍ പിടിയിലായത്. വെള്ള ടീഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള ബര്‍മുഡയുമാണ് ധരിച്ചിരുന്നത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഹെന്നൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി എത്തിയത്. വിനോദ് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇയാള്‍ തിരുവനന്തപുരം വിട്ടിട്ടില്ലെന്നാണ് സൂചന.
Content Highlights: Accused, Escape, Fugitive, Bangalore Police