ഡോളറിനെതിരെ 79 രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിനെതിരെ 79.03 രൂപ മൂല്യത്തിലാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. തുടര്‍ച്ചയായി ആറാം തവണയാണ് രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത്. ഇതോടെ എണ്ണവില ഉയരാനും നാണ്യപ്പെരുപ്പം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ ഉയര്‍ന്നു.
കഴിഞ്ഞ ദിവസത്തേക്കാള്‍ 18 പൈസ ഇടിഞ്ഞാണ് രൂപ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയില്‍ എത്തിയത്. 78.86 നിലവാരത്തില്‍ ആരംഭിച്ച വ്യാപാരം പിന്നീട് ക്ലോസ് ചെയ്യുമ്പോള്‍ 79.03ല്‍ എത്തുകയായിരുന്നു. വ്യാപാരത്തിനിടെ 79.05 എന്ന ഏറ്റവും കുറഞ്ഞ മൂല്യവും രൂപ രേഖപ്പെടുത്തി.
ചൊവ്വാഴ്ച 48 പൈസയിടിഞ്ഞ് രൂപ 78.85 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്. തുടര്‍ച്ചയായുള്ള മൂല്യമിടിയലിനെത്തുടര്ന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമായി വരുമെന്നാണ് വിപണി വിദഗ്ദ്ധര്‍ നല്കുന്ന സൂചന.
Content Highlights: Rupee, Dollar, Value, Reserve Bank